മരണത്തിന്റെ മൗനം

 




മരണത്തിന്റെ മൗനം


മിനാന ഫാത്തിമ
(മഅ്ഹദുല്ലുഗ ഒന്നാം വർഷം, 2022-23) 

ആഴങ്ങളിലേക്ക് ആണ്ടിറങ്ങിയപ്പോഴും - മൗനം
മരണത്തെ മുൻപിൽ കണ്ടപ്പോഴും
ഭയത്തോടെ നിങ്ങൾ നേരിട്ടുവോ? മുൻപിൽ
പാദങ്ങളിൽ ചവിട്ടി താഴ്ത്തപ്പെട്ടുവോ
മരണമെന്ന വാതിലിലൂടെ അനശ്വര
പ്രപഞ്ചത്തിലേക്ക് നടന്നകന്നപ്പോഴും

ഹൃദയത്തെ നൊമ്പരക്കടലിൽ ആഴ്ത്തി
മുറിവിന്റെ തീവ്രതയിൽ അലിഞ്ഞുരുകുന്ന
ജീവനുകൾ ഇവിടെ ശ്വാസഗതിയിലൂടെ
ഉയർന്നുതാവുന്ന സഞ്ചാരപഥത്തിൻ
അറ്റമില്ലാത്ത വഴിയിലേക്ക്
കണ്ണും നട്ട്
സഞ്ചാരം തുടങ്ങിയിരിക്കുന്നു

ജീവിതം ഒരു തൂക്കുകയറായ് കഴുത്തിൽ
പിടി മുറുക്കിയിരിക്കുന്നു
സമയം ചോദ്യചിഹ്നമായി മുൻപിൽ തൂങ്ങിയാടുന്നു
ഭ്രമണപഥത്തിൽ സഞ്ചരിക്കുന്ന ഗ്രഹങ്ങളുടെ
സ്ഥാനങ്ങളിൽ നേരിയ പരിവർത്തനം
അവർ അകങ്ങളിൽ ആഗ്രഹിച്ചുവോ ? 
നിങ്ങളെ പിടിച്ച ചുഴികളിലേക്ക് ആണ്ടിറങ്ങുവാൻ
അകമേ അവർ സ്വപ്നം കണ്ടുവോ ?

Comments

  1. ما شاء الله
    ചിന്താർഹമായ വരികൾ 💕

    ReplyDelete
  2. بارك الله فيك....

    ReplyDelete

Post a Comment

Popular Posts