ദൈനംദിന ജീവിതത്തിൽ ഇടം പിടിച്ച മീഡിയകൾ മാനവരാശിയെ എഴുത്തിന്റെയും വായനയുടെയും ലോകത്ത് നിന്ന് പിന്നോട്ടടുപ്പിച്ചെങ്കിലും അതേ മീഡിയകൾ തന്നെ എഴുത്തിനെയും വായനയെയും പുഷ്ടിപ്പെടുത്തുന്നുമുണ്ട്. പരിശുദ്ധ ഇസ്‌ലാം നമുക്ക് നൽകുന്ന അദ്ധ്യാപനങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് എഴുത്തും വായനയും. ഏതൊരു വിജ്ഞാനവും കരഗതമാക്കുന്നതിന്റെ അടിസ്ഥാനവും ഇതുതന്നെയാണ്. സർവജ്ഞാനിയും പ്രതാപവാനുമായ അല്ലാഹു ലോക ജനതക്ക് മുമ്പിൽ അവതരിപ്പിച്ച ആദ്യ ഖുർആനിക വചനം ആരംഭിച്ചത് " اقرا " എന്ന അർത്ഥോജ്ജ്വലമായ കൽപന കൊണ്ടാണ്. അജ്ഞത ഇരുൾമുറ്റിക്കൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്താണ് എഴുത്തിന്റെയും വായനയുടെയും പ്രസക്തി എന്നത്തെക്കാളുമേറെ ഗ്രഹിക്കാനാവൂ. പ്രബോധന ദൗത്യത്തിന്റ അതിർവരമ്പുകൾ ലംഘിക്കാതെ ഇന്നത്തെ സ്ത്രീ സമൂഹത്തിന്റെ തൂലികയേന്തിയുള്ള ധർമ്മസമരത്തിന്റെ ആവശ്യകതയേറയാണ്. ഈ ആവശ്യകത മുന്നിൽ കണ്ടുകൊണ്ടാണ് ജാമിഅ അൽ ഹിന്ദ് ലേഡീസ് കാമ്പസ് വിദ്യാർത്ഥിനികൾ ഈയൊരു എളിയ പരിശ്രമത്തിന്ന് ഇവിടെ തുടക്കം കുറിച്ചിരിക്കുന്നത്. മാത്രമല്ല, ദൃശ്...
Search
IQRA' - Jamia Al Hind LC
.jpg)







