ഇസ്ലാമിക വസ്ത്രവും ആധുനിക സമൂഹവും
ഇസ്ലാമിക വസ്ത്രവും ആധുനിക സമൂഹവും
വസ്ത്രം അല്ലാഹുവിൻ്റെ
അനുഗ്രഹമാണ്. വസ്ത്രം എങ്ങനെ ധരിക്കണം എന്നും ധരിക്കരുതെന്നും ഇസ്ലാം വളരെ കൃത്യമായും
വ്യക്തമായും പഠിപ്പിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു: “ആദം സന്തതികളെ, നിങ്ങൾക്ക് നാം നിങ്ങളുടെ ഗോപ്യസ്ഥാനങ്ങൾ മറക്കാനുതകുന്ന
വസ്ത്രവും അലങ്കാര വസ്ത്രവും നൽകിയിരിക്കുന്നു. ധർമിഷ്ഠയാവുന്ന വസ്ത്രമാകട്ടെ
അതാണ് കൂടുതൽ ഉത്തമം. അവർ ശ്രദ്ധിച്ചു മനസിലാക്കുവാൻ വേണ്ടി അല്ലാഹു
അവതരിപ്പിക്കുന്ന തെളിവുകളിൽപെട്ടതത്രെ ഇത്”(07:الأعراف).
നബി ﷺ നമുക്ക് താക്കീത് നൽകുന്ന വിഷയത്തിൽ ഒട്ടും കുറവു വരുത്താത്തതും വിട്ടുവീഴ്ച്ച ചെയ്യാത്തതുമായ ഒരു കാര്യമാണ് വസ്ത്രവും വസ്ത്ര ധാരണയും എന്നുളളത്. വസ്ത്രം ധരിക്കുമ്പോഴുള്ള മര്യാദകളും പ്രാർഥനകളും അല്ലാഹുവും, അവൻ്റെ റസൂൽ മുഹമ്മദ് നബി ﷺ യും നമ്മെ പഠിപ്പിച്ചിട്ടുണ്ട്. എന്നിട്ടും ഇത് പിൻപറ്റുന്നവർ വളരെ തുച്ഛമാണ്. ഇത് ജീവതത്തിൽ പിൻപറ്റുകയും പതിവാക്കുകയും ചെയ്യേണ്ടവനാണ് സത്യവിശ്വാസി. തൻ്റെ നാണം മറക്കാനും മറ്റുള്ളവരുടെ അക്രമത്തിൽ നിന്ന് രക്ഷ നൽകാനും വസ്ത്രം സഹായകമാണ്. അല്ലാഹു കൽപിച്ച രൂപത്തിൽ വസ്ത്രം ധരിച്ചാൽ അവനിൽ നിന്ന് പ്രതിഫലവും അതിനെ ധിക്കരിച്ചാൽ ശിക്ഷയും ലഭിക്കും.
വസ്ത്രധാരണത്തെ
കുറിച്ച് കൊച്ചു പ്രായത്തിൽ ചെറിയ ക്ലാസ്സുകളിൽ നിന്ന് നാം പഠിച്ചതാണ്,
മനസ്സിലാക്കിയതാണ്. പക്ഷെ, ജീവതത്തിൻ്റെ പല ഘട്ടങ്ങളിലും നാം അത് മറക്കുന്നു.
അല്ലാഹുവിനെ ധിക്കരിക്കുന്നു. അതല്ല, നമസ്കാരത്തിൽ മാത്രം നാം അതിനെ ഒതുക്കിയോ!!??
വസ്ത്ര ധാരണം വളരെ ശ്രദ്ധയോടും ഗൗരവത്തോടും എടുക്കേണ്ടുന്ന
വിഷയമാണ്. അതിൻ്റെ മര്യാദകൾ പാലിച്ചില്ലെങ്കിൽ നരക പ്രവേശനത്തിന് വരെ കാരണമാവും.
സ്വർഗത്തിൻ്റെ പരിമണം പോലും ആസ്വദിക്കാൻ കഴിയാതെ വരും. എല്ലാം അറിഞ്ഞിട്ടും
പ്രവർത്തിക്കാത്തവരാണ് ഇന്ന് ലോകത്തിലധികവും. കുത്തഴിഞ്ഞ ജീവതവും വസ്ത്രവും ഇന്ന്
ഫാഷനാണ്. മാന്യമായി വസ്ത്രം ധരിച്ചവരെ പരിഹസിക്കുന്ന ഒരു കാലമാണിന്ന്.
കാലം
മാറുന്നതിനനുസരിച്ച് തന്‍റെ വേഷവും കോലവും മാറുന്നു. സെലിബ്രിറ്റികളെ പിൻപറ്റുന്നു.
നബി ചര്യയെ വെടിയുകയും ചെയ്യുന്നു. എന്തൊരു സമൂഹം!!
നബി ﷺ താക്കീത് ചെയ്തുകൊണ്ടു
പറഞ്ഞു:
لا
يدخلن الجنة
ولا يجدن
ريحها
“അവർ
സ്വർഗത്തിൽ പ്രവേശിക്കുകയോ അതിൻ്റെ സുഗന്ധമാസ്വദിക്കുകയോ ചെയ്യുകയില്ല”. (മുസ് ലിം)
അതിനുള്ള കാരണം,
വസ്ത്രം ധരിച്ചിട്ടും നഗ്നരാണ്. അവർ ചാഞ്ഞും ചെരിഞ്ഞും നടക്കും. ഒട്ടകത്തിൻ്റെപൂഞ്ഞ
പോലെയായിരിക്കും അവരുടെ തല.
മുഖവും മുൻകൈയും ഒഴിച്ചുള്ള മുഴുവൻ ഭാഗവും ഒരു സ്ത്രീ മറക്കണം. എന്നാൽ മുഖവും മുൻകൈയും മറക്കലാണ് അവർക്ക് ഏറ്റവും ഉത്തമം. അധിക സ്ത്രീകളും ഇത് പ്രവർത്തിക്കാത്തവരാണ്. മുഖം മറക്കുന്നവൾ കാൽ മറക്കുവാൻ വേണ്ടത്ര ശ്രദ്ധ നൽകുന്നില്ല എന്നതാണ് വാസ്തവം. നബി ﷺ പറഞ്ഞു: മുസ് ലിം പുരുഷൻ്റെ അരയുടുപ്പ് കണങ്കാൽ വരെയാണ്. കണങ്കാലിനും ഞെരിയാണിക്കും ഇടയിൽ ധരിക്കുന്നതിന് തെറ്റില്ല. ഞെരിയാണിക്കു താഴെയുള്ള വസ്ത്രത്തിൻ്റെ ഭാഗം നരകത്തിലാണ്.“ഗർവ്വോടെ വസ്ത്രം വലിച്ചഴിക്കുന്നവനെ അല്ലാഹു പരലോകത്ത് വെച്ച് നോക്കുകയില്ല.”(അബൂദാവൂദ്:439)
സ്ത്രീ വേഷം ധരിക്കുന്ന പുരുഷനെയും പുരുഷ വേഷം ധരിക്കുന്ന സ്ത്രീയേയും ഇന്ന് സമൂഹത്തിൽ കൂടുതലായി കാണപ്പെടുന്നു. ഇവരെ അല്ലാഹു ശപിച്ചിരിക്കുന്നു. ടീഷർട്ടും പാന്‍റും ധരിച്ച് മറ്റുള്ളവർക്ക് ആകർഷണം സൃഷ്ടിച്ച്,തൻ്റെ മാറ് കാട്ടി, ഞെരിയാണിയുടെ മുകളിൽ വസ്ത്രം ധരിച്ച്, ഇടുങ്ങിയതിട്ട്, ഒട്ടകത്തിന്‍റെ പൂഞ്ഞ പോലെ മുന്നിലും പിന്നിലും പൊക്കികെട്ടി, ചാഞ്ഞും ചെരിഞ്ഞും നടക്കുന്ന സ്ത്രീകൾ! ഞെരിയാണിക്കു താഴെ വസ്ത്രം ധരിച്ചും, ഒന്നു കുനിഞ്ഞാൽ തന്‍റെ അടിവസ്ത്രം പോലും കാണുന്നരൂപത്തിൽ ധരിച്ച്, മുടിയാണെങ്കിൽ എലി കാർന്നതുപോലെ വെട്ടി നടക്കുന്നവരാണ് ഇന്നത്തെ സമൂഹത്തിലെ പുരുഷന്മാർ! ഇങ്ങനെയുള്ളവരിൽ നിന്ന് അല്ലാഹു നമ്മെ കാത്ത് രക്ഷിക്കട്ടെ (ആമീൻ).
ഫിദ ഫസ്ലു
(മഅ്ഹദുല്ലുഗ ഒന്നാം വർഷം, 2022-23)



Comments
Post a Comment