ഇന്ധനമില്ലാത്ത വാഹനം


 ഇന്ധനമില്ലാത്ത വാഹനം


അയാൾ പ്രതീക്ഷയോടുകൂടി ഇന്റർവ്യൂവിന് വേണ്ടി തയ്യാറായി പെട്രോൾ കമ്പനിയിലേക്ക് പോവുകയാണ്. അനുവാദം ചോദിച്ചതിന് ശേഷം അകത്തേക്ക് പ്രവേശിച്ചു. നാല് ഉദ്യോഗസ്ഥർ കുറച്ചു ചോദ്യങ്ങൾ ചോദിച്ചതിനു ശേഷം അയാൾക്ക് ഇന്ധനം കൊണ്ടു പോകുന്ന ട്രക്കിന്റെ ചുമതല കൊടുക്കുകയാണ്. സന്തോഷത്തോടുകൂടി അയാൾ വീട്ടിൽ തിരിച്ചെത്തി.

ആദ്യ ജോലിയിൽ പ്രവേശിക്കുന്ന ആവേശത്തോടെ പിറ്റേദിവസം പുലർച്ചക്ക് തന്നെ പ്രഭാത കർമ്മങ്ങൾ എല്ലാം കഴിഞ്ഞ് അയാൾ കമ്പനിയിലേക്ക് പുറപ്പെട്ടു. ഇന്ധനം നിറച്ച ആ ടാങ്കർ ലോറിയുമെടുത്ത് ആ കമ്പനിയുടെ തന്നെ വേറെ ബാങ്കിലേക്ക് പോയിക്കൊണ്ടിരിക്കെ വഴിയിൽ വെച്ച് വാഹനം നിന്നു പോയി. അയാൾ ഇറങ്ങി വാഹനത്തിന് എന്തുപറ്റിയെന്ന് നോക്കിക്കൊണ്ടിരിക്കുകയാണ്. കുറച്ചു ദൂരെ നിൽക്കുന്ന ഒരു കടക്കാരൻ അയാളുടെ അടുത്തേക്ക് വന്നുകൊണ്ട് ചോദിച്ചു: "എന്തുപറ്റി പെട്രോൾ തീർന്നോ?" അയാൾ പരിഹാസത്തോടുകൂടി പറഞ്ഞു: "ഈ ടാങ്കർ ലോറി മുഴുവൻ ഇന്ധനമാണ്, 400 ലിറ്ററിന്റെ ടാങ്കിൽ ഇന്ധനം ഇല്ല എന്നാണോ നിങ്ങൾ പറഞ്ഞു വരുന്നത്?" ആ കടക്കാരൻ പറഞ്ഞു: "മുകളിലത്തെ ടാങ്കിൽ എത്ര ലിറ്റർ ഇന്ധനം ഉണ്ട് എന്നതിലല്ല കാര്യം, അതിനടിയിൽ ഒരു ടാങ്ക് ഉണ്ട്, അതിൽ ഇന്ധനം ഉണ്ടെങ്കിൽ മാത്രമേ ഈ വാഹനം ഓടുകയുള്ളൂ." ഇത് പറഞ്ഞപ്പോഴാണ് അയാൾ ചിന്തിക്കുന്നത്, തിരക്കു പിടിച്ച് പോരുന്നതിനിടയിൽ പെട്രോൾ എത്രയുണ്ടെന്ന് നോക്കാൻ മറന്നത്..

''ഇന്ധനം കൊണ്ടുപോകുന്ന വലിയ ടാങ്കിൽ അത് ഓടാനുള്ള ഇന്ധനം അടിക്കാത്ത പോലെയാണ് നമ്മളിൽ പലരും. എല്ലാവരെയും ഉപദേശിക്കുന്നവരും പ്രബോധനം ചെയ്യുന്നവരും. സ്വയം പ്രവർത്തിക്കുന്നില്ല. അവരുടെ ഹൃദയങ്ങൾ ഇന്ധനം ഇല്ലാത്ത വാഹനത്തോട് ഉപമിക്കാം''


ഹർഷ ബിൻത് ശിഹാബ്

(മഅ്ഹദുല്ലുഗ, രണ്ടാം വർഷം, 2025-26)

Comments

Popular Posts