ഓവർ ഓവർ

 



ഓവർ ഓവർ


 "ഓനിക്ക് ദീൻ കൊർച്ച് കൂട്തലാണ്"

"ഈ പോക്ക് പോയാൽ ഓൾ ISIS തെന്നെ എത്തും"

"ഇഞ്ഞ് ബെല്ല്യൊരു മുത്തഖി വന്ന്ക്ക്"

"ഇഞ്ചെ കോലം കണ്ടാൽ എന്റെ ഉമ്മാമാന്റെ ഉമ്മാന്റോട്ട്ണ്ട് "

"ഇത്രേം കാലം ഞാളെ കൂട അട്ച്ച്പൊളിച്ച ഇനിക്കിപ്പേട്ന്ന പെട്ടെന്നൊരു ഈമാൻ വന്നെ"

"ഇതെല്ലം കൊർച്ചോവർ ആണ്"

  ദീനിന്റെ കാര്യങ്ങൾ കുറച്ചെങ്കിലും ജീവിതത്തിൽ പകർത്താൻ ശ്രമിക്കുന്ന വിദ്യാർഥികളിൽ ഇങ്ങനെയുള്ള ചോദ്യങ്ങൾ നേരിടാത്തവർ വിരളമാണ്. വീട്ടുകാർ, കൂട്ടുകാർ, നാട്ടുകാർ-  കളിയാക്കലുകൾക്ക് ആരും ഒട്ടും പിറകിലല്ല.

        പുരോഗമനമെന്ന സ്റ്റിക്കറൊട്ടിച്ച് അധാർമികതകൾ പ്രചരിപ്പിക്കുന്ന നവനാസ്തികരുടെ ചതിക്കുഴികളിൽ ഇന്ന് വിദ്യാർത്ഥികൾ പെട്ട് പോകുന്നു. മനുഷ്യമനസ്സുകളെ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്ന ഇസ്‌ലാമിനെ കുറിച്ചുള്ള ശരിയായ അവബോധമില്ലായ്മയാണിതിന്റെ പിന്നിൽ.

      മനുഷ്യനെ സൃഷ്ടിച്ച സൃഷ്ടാവിനാണ് അവനെക്കുറിച്ചേറ്റവും അറിയുന്നതും, അവന് വേണ്ടുന്ന നിയമങ്ങളുണ്ടാക്കാനുള്ള അധികാരവും. ആ സൃഷ്ടാവിന്റെ സന്ദേശമാണ് ഇസ്‌ലാം. ധാർമികതയിലൂടെ ജീവിക്കണമെന്നാഗ്രഹിക്കുന്നവർ പിന്തുടരേണ്ടത് ഇസലാമിനെയാണ്. സ്വതന്ത്ര ചിന്തയും, സ്വവർഗലൈംഗികതയും ശവഭോഗവും  പീഡോഫീലിയുമൊക്കെയാണ് പുരോഗമനമെന്ന് പറയുന്നവരെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നവർ വരുംതലമുറകൾക്ക് തന്നെ ഭീഷണിയാണ്. അൽപമെങ്കിലും ഇസ്‌ലാമികാന്തരീക്ഷത്തിൽ ജീവിക്കുന്നവരിൽ പോലും ചെറിയതോതിലെങ്കിലും ലിബറൽ ചിന്തകൾ കടന്നുവരുന്നതിനുദാഹരണമാണ് തുടക്കത്തിൽ പറഞ്ഞ  'ഓവർ ഓവർ' കമന്റുകൾ.

   നശ്വരമായ ഇഹലോക ജീവിതത്തിലെ നൈമിഷിക സുഖങ്ങൾക്ക് പിന്നിൽ പോവുന്നവരിൽ നാം ഉൾപ്പെടാൻ പാടില്ല. അധാർമികത അടക്കി ഭരിക്കുന്ന ഇന്നത്തെ ക്യാമ്പസുകളിൽ ധാർമികതയുടെ തിരി തെളിയിക്കാൻ ഒരു മുസ്‌ലിം വിദ്യാർത്ഥി എന്ന നിലയിൽ നമുക്കോരോരുത്തർക്കും സാധിക്കേണ്ടതുണ്ട്. നാളെ റബ്ബിന്റെ കോടതിയിൽ നഷ്ടക്കാരുടെ കൂട്ടത്തിൽ പെടാതിരിക്കാൻ നാം ചെയ്യേണ്ട നാല് കാര്യങ്ങൾ സൂറത്തുൽ അസ്റിലൂടെ അല്ലാഹു പറയുന്നു:" വിശ്വസിക്കുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും, സത്യം കൈക്കൊള്ളാൻ അന്യോന്യം ഉപദേശിക്കുകയും, ക്ഷമ കൈക്കൊള്ളാൻ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ" (ഖുർആൻ: 103:1,2,3).

      സത്യസന്ദേശത്തിന്റെ അലയടികൾ സമൂഹത്തിലുയർന്ന് നിൽക്കുന്നത് പിശാചും അവന്റെ കൂട്ടരും അങ്ങേയറ്റം വെറുക്കുന്നു. പ്രത്യേകിച്ച് ക്യാമ്പസുകളിൽ ധാർമികതയുടെ പതാകവാഹകർക്ക് എല്ലാ ദിക്കിൽ നിന്നും ആക്രമണങ്ങൾ നേരിടേണ്ടി വരുന്നു. തീവ്രവാദികളെന്ന് ചാപ്പ കുത്തപ്പെടുന്നു. എന്തുതന്നെ വിളിക്കപെട്ടാലും, എന്തൊക്കെ സഹിക്കേണ്ടി വന്നാലും, ഒറ്റക്കാണെങ്കിലും, ഒരുമിച്ചാണെങ്കിലും, ഓലപ്പാമ്പുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരാവരുത് നാം.

 റഹ്മാനായ റബ്ബിന്റെ ദീനിന് വേണ്ടിയെന്തെങ്കിലും ചെയ്യാനുള്ള അവസരങ്ങൾ നാം ഫലപ്രദമായി ഉപയോഗിക്കുക. ലോകത്തിന്റെ ഏത് കോണിൽ ജീവിക്കുകയാണെങ്കിലും ഇസ്‌ലാമെന്ന സത്യസന്ദേശമുൾക്കൊണ്ടുകൊണ്ട്, അത് മറ്റുള്ളവർക്ക് പകർന്ന് കൊടുത്ത് ജീവിക്കുക. " ഓവർ ഓവർ" കമന്റുകൾ ഓവറാക്കി, ഓവറോൾ ചാമ്പ്യന്മാരായി നാളെ ജന്നാത്തുൽ ഫിർദൗസിൽ റബ്ബ് നമ്മെ ഒരുമിച്ച് കൂട്ടട്ടെ, ആമീൻ.

ബിൻത് സിറാജ്

(മഅ്ഹദുല്ലുഗ ഒന്നാം വർഷം, 2022-23)


Comments

  1. ചിന്താർഹമായ വരികൾ. بارك الله فيك

    ReplyDelete
  2. relavence of the content is high👍🏻,ma sha allah.. جزاك الله خيرا

    ReplyDelete

Post a Comment

Popular Posts