എന്‍റെ ഗുരുനാഥൻമാർ

 




എന്‍റെ ഗുരുനാഥൻമാർ

 

ഗുരുവാണെനിക്കിന്നുമണയാത്ത ദീപമായി

ഇരുളിന്റെ പാതയിൽ വഴികാട്ടിയായി...

വിദ്യതൻപ്രഭയെന്റെ ഹൃദയത്തിനുള്ളിലായി

കരുതിവെക്കുന്നതും ഗുരുവല്ലയോ

 

അറിവിന്റെ തിരിനാളം അണയാതിരിക്കുവാൻ

വരദാനമായി വന്ന ഗുരുനാഥരേ...

നിറമുള്ള സ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ചു

ഉയരെ പറക്കുവാൻ ആശ നൽകി...

 

നന്മയും തിന്മയും വേർതിരിച്ചീടുവാൻ

ജ്ഞാനം പകർന്നതും നിങ്ങളല്ലോ...

അഴുക്കിന്റെ പാതയിൽ വഴുതിവീഴാതെന്നെ

കനിവാർന്ന കൈകളാൽ ചേർത്തുവല്ലോ..

 

വിജ്ഞാനമാകുന്ന അണയാത്ത ദീപമെൻ

മുൻപിൽ തെളിയിച്ചതും ഗുരുവല്ലയോ...

അർപ്പിച്ചിടുന്നിതാ ആയിരമായിരം

എന്നഭിവാദ്യങ്ങൾ ഗുരുനാഥരെ

എന്നഭിവാദ്യങ്ങൾ ഗുരുനാഥരെ...

 

സ്വാലിഹ ജബീന്‍

(മഅ്ഹദുല്ലുഗ ഒന്നാം വർഷം2022-23)

Comments

Post a Comment

Popular Posts