പരിഭവം തീരാത്ത വയനാട്ടിലേക്ക്


 

പരിഭവം തീരാത്ത വയനാട്ടിലേക്ക്


നീളുന്നു മിഴികളിന്ന് വയനാടിൻ മണ്ണിലേക്ക്

തേയില ഗന്ധമില്ലാത്ത പച്ചപ്പിൻ രുചിയറിയാത്ത

യാത്രായിടത്തിലേക്ക്..., മണ്ണുകൊണ്ടഞ്ചട്ടു വിപ്ലവമഴിച്ചിട്ട

മണ്ണെണ്ണ യോദ്ധാവിൻ ചെയ്തികളിലിന്ന്

മണ്ണാൽ സൃഷ്ടിച്ച നവരാശി മണ്ണോടലിഞ്ഞു തീർന്നിരിക്കുന്നു...

 

ഉറക്കിക്കിടത്തിയ ചന്ദ്രനറിഞ്ഞില്ല ഉദിക്കുന്ന

സൂര്യനെ കാണാൻ തൻമക്കളില്ലെന്ന്

മൈലുകൾ നീളെ ജില്ലകൾ താണ്ടി

തുടിപ്പുകൾ തീർത്ത ദേഹമായ് അവരൊഴുകി

ചാലിയാറും കടന്ന് നിലമ്പൂരിലേക്ക്...

 

സൂര്യനുദിച്ചു കിഴക്കോടെ മേലെ

കാണുന്നില്ലയാ പച്ചപ്പിൻ പരിമളം

അടിച്ചമർത്തി സമതലമായ് ഭൂമിയിലിന്ന്

കുന്നില്ല മലയില്ല ഉയർച്ചകളില്ല താഴ്ചകളില്ല

പരിഭവം പറയാൻ കൂട്ടിന്നാരാരുമില്ല.

തനിച്ചായ് മാറിയാ വയനാടിൻ ഭൂമിക...

 

നേരം പുലർച്ച കഴിഞ്ഞു തുടങ്ങി

കൈരളി നാടിന്‍റെ ദിക്കുകളെല്ലാമുണർന്നു

പരിഭ്രാന്തിക്കുമേൽ പരിഭ്രാന്തിയോടെ...

അനാഥനായെന്നറിയാതെ പല ബാല്യശിരസ്സും ഉയർന്നു

പൊഴിക്കാൻ ബാക്കിയില്ലാത്ത കണ്ണുനീരാൽ

ഉയർത്തിപ്പിടിക്കാൻ കൈകൾ പലതും വന്നെങ്കിലും

ഉള്ളിലെ കനൽ മാറാതെ കിടക്കുന്നു...



പെരാപ്പുറത്ത് ഫാത്തിമ ഹന്ന

(കുല്ലിയ്യതു ശരീഅ, ഒന്നാം വര്‍ഷം, 2024-25)

Comments

Post a Comment

Popular Posts