സ്വാതന്ത്ര്യം, സമത്വം, അവകാശം
സ്വാതന്ത്ര്യം, സമത്വം, അവകാശം
സ്വാതന്ത്യം,സമത്വം,അവകാശം ഈ പദങ്ങളെല്ലാം നമുക്ക് കേട്ട് പരിചയമുള്ള ഒന്നാണ്. മിക്കവാറും ഇത് കേട്ടിട്ടുള്ളത് ക്യാമ്പസുകളിൽ നിന്നായിരിക്കും. പണ്ടൊക്കെ ക്യാമ്പസ് എന്ന് പറയുമ്പോൾ പ്രണയം, ലഹരി ഈ രണ്ട് കാര്യങ്ങളാണ് മനസ്സിൽ ഓടിയെത്തുക. എന്നാൽ ഇന്നോ? എന്ത് തോന്നിവാസവും ചെയ്യാൻ മടിക്കാത്ത ക്യാമ്പസ് മുറികൾ. എന്തിനും അതെന്റെ അവകാശമാണ് അതെന്റെ സ്വാതന്ത്ര്യമാണ് എന്ന് പറയുന്ന വിദ്യാർത്ഥികളും. എങ്ങനെ ഇത്തരം ചിന്തകൾ ക്യാമ്പസിനുള്ളിൽ വന്നു? ഈ ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ ക്യാമ്പസ് പരിസരം ഇത്ര നെറികെട്ട അവസ്ഥയിലേക്ക് എങ്ങനെ മാറി?
ഇവിടെയാണ് ലിബറലിസം എത്രത്തോളം ക്യാമ്പസുകളെ
ബാധിച്ചു എന്ന് മനസ്സിലാക്കാൻ പറ്റുന്നത്. ലിബറൽ ആശയം ഏറ്റവും കൂടുതൽ
ബാധിക്കുന്നത് വിദ്യാർത്ഥികളെയാണ്. ഇത് അറിഞ്ഞ് തന്നെയാണ് ലിബറൽ വാദികൾ അവരുടെ
ആശയങ്ങൾ പാഠപുസ്തകത്തിലും പാഠ്യപദ്ധതിയിലും നടപ്പിലാക്കാൻ ശ്രമിച്ചതും. കേരളത്തിൽ അവർ നടപ്പിലാക്കിയ ജെൻഡർ
പൊളിറ്റിക്സ് ഇതിന് ഉദാഹരണമാണ്.
വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ലിബറൽ ആശയങ്ങൾ അവർക്കുണ്ടാക്കുന്ന ഭവിഷ്യത്തിനെക്കുറിച്ച് അവർ മനസ്സിലാക്കുന്നില്ല. കാരണം ഇന്ന് സോഷ്യൽ മീഡിയകളിൽ കാണുന്നതും കേൾക്കുന്നതും ഇത്തരം കഥകളും ഡ്രാമകളും സിനിമകളുമാണ്. ഇതും ലിബറൽ അജണ്ടയുടെ അടിസ്ഥാനത്തിൽ ഉണ്ടാക്കുന്നത്.“പെൺ സ്വാതന്ത്ര്യം”, “ലിംഗ സമത്വം”, “പെണ്ണിന്റെ അവകാശം” ഇതെല്ലാം ലിബറൽ വാദികളുടെ മുദ്രാവാക്യങ്ങളാണ്. യഥാർത്ഥത്തിൽ ഇവരുടെ എല്ലാ നയങ്ങളും സ്ത്രീ അവകാശങ്ങളെ അടിച്ചമർത്തുന്ന തരത്തിലുള്ളതാണ്. എന്നാൽ നമ്മുടെ പെൺകുട്ടികൾ ഇതൊന്നും മനസ്സിലാക്കുന്നില്ല.
കുറച്ച് കാലം മുമ്പ് വരെ ക്യാമ്പസ് ക്ലാസ്
മുറികളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി ഇരിപ്പിടങ്ങൾ
ഉണ്ടായിരുന്നു. എന്നാൽ കഥ അങ്ങനെയല്ല, ആണും പെണ്ണും ഒരുമിച്ചിരുന്നും അവരുടെ വികാരങ്ങളും
ആസ്വാദനങ്ങളുമെല്ലാം അതിന് അകത്ത് വെച്ച് തന്നെ എന്ന് അറിയുമ്പോൾ ഈ ലിബറലിസം എന്ന “തോന്നിവാസം” എത്രത്തോളം വിദ്യാർത്ഥികളെ അതിലേക്ക്
തള്ളിവിട്ടിട്ടുണ്ടെന്ന് മനസ്സിലാക്കാം. എല്ലാ അതിർ വരമ്പുകളും തകർത്ത് തോന്നിയ
പോലെ ജീവിക്കുന്ന ഒരു സമൂഹമായി ലിബറലിസം നമ്മുടെ വിദ്യാർത്ഥി സമൂഹത്തെ
മാറ്റിക്കഴിഞ്ഞു.
ഇപ്പോൾ ഇതാ, പാശ്ചാത്യർ പരീക്ഷിച്ച് പരാജയപ്പെട്ട് ചവറ്റു
കുട്ടയിലെറിഞ്ഞ LGBTQ….! ഇത്
ഇപ്പോൾ നമ്മുടെ ക്യാമ്പസുകളിൽ
സാധാരണയായിക്കഴിഞ്ഞു. ആണും പെണ്ണും പ്രണയിക്കുന്നത് പഴഞ്ചൻ സ്റ്റൈലായും, പെണ്ണും പെണ്ണും തമ്മിൽ, ആണും ആണും തമ്മിൽ പ്രണയിക്കുന്നത് ട്രെൻഡിംങ് ആയി
കാണുകയും ചെയ്യുന്ന അവസ്ഥയിലേക്ക് വിദ്യാർത്ഥികൾ അടക്കമുള്ള നമ്മുടെ സമൂഹം
മാറിക്കഴിഞ്ഞു. ഇത്തരം സംഭവങ്ങളെ ആരെങ്കിലും ചോദ്യം ചെയ്താൽ അത് അവരുടെ ഇഷ്ടമല്ലെ,
അവരുടെ അവകാശമല്ലെ എന്ന തരത്തിലേക്ക്
ഇതെല്ലാം നിസ്സാരവൽക്കരിക്കപ്പെട്ടുക്കഴിഞ്ഞു. ഈ പുതിയ കാലത്ത് വിജ്ഞാനം പകരേണ്ട
നമ്മുടെ ക്യാമ്പസുകൾ ലിബറുകളുടെ അരാജകത്വത്തിലേക്ക് വഴുതി വീണു കൊണ്ടിരിക്കുന്നു.
അതിന്റെ അനന്തരഫലമെന്നോണം വിജ്ഞാനം പകർന്നിരുന്ന
ക്യാമ്പസ് ചുവരുകളും മതിലുകളും അശ്ലീല ചിത്രങ്ങൾ വരച്ചും ലിബറലുകളുടെ പൊള്ളയായ
കുറേ മണ്ടൻ മുദ്രവാക്യങ്ങളും എഴുതിയ ഒന്നായി മാറിക്കഴിഞ്ഞു. ധാർമിക മൂല്യവും
മതബോധവും നഷ്ടപ്പെട്ട് പലരും ലഹരിക്കടിമപ്പെട്ട് ലക്ഷ്യബോധമില്ലാത്തവരായി
മാറിക്കൊണ്ടിരിക്കുന്നു.
വിദ്യാർത്ഥി സമൂഹം വിദ്യ നേടാതെ അനന്തതയിലേക്ക്
പോയിക്കൊണ്ടിരിക്കുന്ന ഈ സമൂഹത്തിലാണ് ജാമിഅ:അൽ ഹിന്ദ് അൽ ഇസ്ലാമിയ്യയും അതിന്റെ ലേഡീസ്
ക്യാമ്പസും വേറിട്ട് നിൽക്കുന്നത്.
ഇന്നത്തെ കാലത്തെ സ്ത്രീകൾക്ക് ഇസ്ലാമിൽ
സ്വാതന്ത്യമില്ല, അവകാശമില്ല
എന്ന് പറയുന്നവർക്ക് എന്നും മാതൃകയായി ജാമിഅ:അൽ ഹിന്ദ് അൽ ഇസ്ലാമിയ്യ ലേഡീസ് ക്യാമ്പസ്
നിലകൊള്ളുന്നു. ഒരു സ്ത്രീ എങ്ങനെയാവണം,അവളുടെ പെരുമാറ്റം, സ്വഭാവം,
സമൂഹത്തിനു വേണ്ടി അവൾ എന്തെല്ലാം
ചെയ്യണം ഈ ക്യാമ്പസിൽ നിന്ന് അവൾ പഠിക്കുന്നു. സ്ത്രീ സമൂഹത്തിന്
ഉത്തമമാതൃകയായുള്ള ഒരു പെൺകുട്ടിയാവാൻ അവളെ ജാമിഅ പ്രാപ്തയാക്കുന്നു.
മതവിജ്ഞാന സ്ഥാപനം എന്ന് കേൾക്കുമ്പോൾ കുറച്ചു
കണ്ട് പുച്ഛിച്ച് തള്ളുന്നവരുടെ മുമ്പിൽ, ആത്മീയ ചൂഷണം നടത്തി മതത്തെ വികൃതമാക്കുന്നവരുടെ മുമ്പിൽ, ബഹുദൈവാരാധനയും അനാചാരങ്ങളും
ബിദ്അത്തുകളും കൊണ്ടാടുന്ന മറ്റു മതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു മുന്നിൽ
കുടുംബമെന്ന സാമൂഹ്യസ്ഥാപനത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന, മതം പഠിക്കുന്നവർ അറിവില്ലാത്തവരും അവർക്ക് ഭൌതിക
പരമായി അറിവില്ലെന്നും പറയുന്ന ലിബറലുകൾക്ക് മുന്നിലും.. വിജ്ഞാനത്തിന്റെ
വെളിച്ചം പരത്തുന്ന ധാർമിക മൂല്യങ്ങളും ആത്മീയ ബോധവും ഉത്തമ സംസ്കാരവും നൽകുന്ന ഈ
കൊച്ചു വിളക്കുമാടം "ജാമിഅ:അൽ ഹിന്ദ് അൽ ഇസ്ലാമിയ്യ” ഇന്ന് സമൂഹത്തിന് മുന്നിൽ അജയ്യമായി
നിലകൊള്ളുന്നു.
ഹന്ന ബിൻത് അഷ്കര്
(മഅ്ഹദുല്ലുഗ ഒന്നാം വർഷം, 2022-23)



ma sha allah..👍🏻
ReplyDelete