LGBTQ: ഒരു വിചിന്തനം
LGBTQ: ഒരു വിചിന്തനം
പാരിലൂര്ന്നെത്തിയ
കായ്കനിക്കിടയിലേ
ഇലകളില്‍
നയനങ്ങള്‍ ചേര്‍ത്തടച്ചു
അരുതാത്തതെന്തോ
നടക്കുന്നു പറയുന്നു
ഗരളമടങ്ങും മനുഷ്യരാശി
പത്നിക്കുപതിയെ
വിധിച്ചദൈവത്തിന്റെ
സത്യമടങ്ങുന്ന
ഗ്രന്ഥനാളം
ഇത്യാദി
നിശ്ശേഷം പിച്ചിയെറിയുന്ന
പുതുതലമുറക്കിന്നു രൗദ്ര ഭാവം
പെണ്‍പെറ്റ തലമുറക്കെന്തുപറ്റി -
യവര്‍
പെണ്ണിനു
പെണ്ണിനെ ചേര്‍ത്തുനിര്‍ത്തി
പൗരുഷം
മുറ്റിയ 'കോമള വര്‍ഗ' മിന്ന-
വരുടെ വര്‍ഗത്തെ സ്വന്തമാക്കി
ലിംഗവ്യത്യാസത്തിനാധാരമില്ലെന്ന്
ഉച്ചത്തിലൊട്ടുമേ വീമ്പിളക്കി
പ്രതിഷേധവക്രചിരിയുടെ
സ്വരമവര്‍
തെരുവുകളിലെങ്ങുമേ
കൊണ്ടിറക്കി
വകതിരിവൊട്ടുമേ
തൊട്ടുതീണ്ടാത്തവര്‍
യുക്തി
രാഹിത്യത്തില്‍ കൊടികളുമായ്
മിഥ്യയിലൂന്നിയ
പ്രഹസനകാഹളം
സത്യ സമൂഹത്തില്‍ ചേര്‍ത്ത് തുന്നും
കെട്ടിയുയര്‍ത്തുക
കൂറ്റന്‍ മതിലുകള്‍
വേര്‍തിരിച്ചറിയുവാന്‍
നമ്മില്‍ നിന്നും
തട്ടിമാറ്റീടണം
ഇത്തരം കേളികള്‍
സത്യമറിയണം
ലോകമിന്ന്
മിനാന ഫാത്തിമ
(കുല്ലിയ്യത്തു ശരീഅ, ഒന്നാം വര്‍ഷം, 2024-25)



👍🏻
ReplyDelete